ആറായിരത്തോളം റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി സെലൻസ്‌കി
റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസവും തുടരുന്നതിനിടെ ആറായിരത്തോളം റഷ്യൻ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. അതേസമയം റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം തന്നെ ആയിരത്തോളം സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി സെലൻസ്‌കി രംഗത്തുവന്നിരുന്നു.

അതേസമയം ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ സൈന്യത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർകീവ് മേയർ ഐഹർ ടെറോഖവ് അറിയിച്ചു. നഗരത്തിലെ സൈനിക കേന്ദ്രത്തിലേക്കും ആശുപത്രിക്കും നേരെ ആക്രമണം നടന്നു. ഖാർകീവിലെയും സുമിയിലെയും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
നേരത്തെ ഖേഴ്‌സൺ നഗരം റഷ്യ പിടിച്ചെടുത്തിരുന്നു. ഖേഴ്‌സണിലെ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യത്തിന്റെ അധീനതയിലായി. അതേസമയം റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ഇന്ന് നടന്നേക്കുമെന്നാണ് സൂചന. ബെലാറസിൽ വെച്ച് തന്നെയാണ് ചർച്ച. ആദ്യ ഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.