24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ്, 470 മരണം; ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 81,84,083 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്
ഇന്നലെ 470 പേർ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,22,111 ആയി ഉയർന്നു. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി. 5.70 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74.91 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടി.