പീഡനക്കേസ് ഇരയായ യുവതിയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു
പീഡനക്കേസിലെ ഇരയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതിനു പിന്നാലെയാണ് വിവാഹം. പോലീസുകാരനും മാതാവും ചേർന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ആയിരുന്നു.