Thursday, October 17, 2024
National

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിവാഹങ്ങൾ അനുവദിച്ചാൽ നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകർമമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കില്ല

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിൽ ഏർപ്പെടുന്നവർ സ്ത്രീയും പുരുഷനും ആയിരിക്കണം. അല്ലാതെയുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. സ്വവർഗാനുരാഗികളെയും ലസ്ബിയനുകളെയും നിയമപരമായ വിലക്കിൽ നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിൽ കൂടുതൽ മറ്റൊന്നുമില്ലെന്നുമുള്ള ഭരണഘടനാ ബഞ്ചിന്റെ വിധിയും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.