Thursday, January 9, 2025
National

ഡൽഹിയിൽ മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്

ഡൽഹിയിൽ മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് പുരാവസ്തു പാനൽ. ഡൽഹി ഓൾഡ് ഫോർട്ടിൽ നടത്തിയ പരിശോധനയിൽ തെളിവുകണ്ടെത്തിയെന്നാണ് പുരാവസ്തു വകുപ്പ് അറിയിച്ചത്. 1100-1200 ബിസി കാലഘട്ടത്തിൽ, മഹാഭാരത കാലത്തിൻ്റേതെന്ന തരത്തിലുള്ള തെളിവുകൾ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞു.

ചാര നിറപ്പാത്രങ്ങളുടെ കഷണങ്ങൾ അവിടെനിന്ന് കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ വസന്ത് സ്വർങ്കർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. മഹാഭാരത കാലഘട്ടത്തിൽ ഇവിടെ ചിലതൊക്കെ നടന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാൽ, ഈ സ്ഥലം മഹാഭാരത കാലത്തെ തലസ്ഥാനം ഇന്ദ്രപ്രസ്ഥമാണെന്ന് പൂർണമായി പറയാനാവില്ല. പരിശോധന തുടരുകയാണ്. ഏകദേശം രണ്ട് വർഷമെങ്കിലും വേണം ഇവിടെ പരിശോധന പൂർത്തിയാക്കാൻ. അത് കഴിഞ്ഞാലേ ഇക്കാര്യത്തിൽ കൃത്യമായ വിവാമുണ്ടാവൂ. മുഗൾ കാലത്തിലെ ഗണേശൻ, ഗുപ്ത കാലത്തിലെ ഗജ് ലക്ഷ്‌മി, രജ്പുത് കാലത്തിലെ വിഷ്ണു എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *