Friday, March 14, 2025
National

ആദായ നികുതി ഇളവ് പരിധി ഉയർത്തി; സഭയിൽ കൈയ്യടി

ആദായ നികുതി പരിധി ഉയർത്തി ധനമന്ത്രി. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.

നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും 6 മുതൽ 9 ലക്ഷം വരെ 10% വും 9 മുതൽ 12 ലക്ഷം വരെ 15%വും , 12 മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.

ഇതുപ്രകാരം 9 ലക്ഷം രൂപ വരുമാനമുള്ളവർക്ക് 45,000 രൂപ നികുതിയായി നൽകിയാൽ മതി. 15.5 ലക്ഷം രൂപ വരുമാനമുള്ളവർ 52,500 രൂപ നികുതിയായി നൽകണം.

കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *