Monday, March 10, 2025
National

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ

സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല.

ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

Leave a Reply

Your email address will not be published. Required fields are marked *