ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 75 വയസ്സുകഴിഞ്ഞവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട
ന്യൂല്‍ഹി: ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 75 തികഞ്ഞവരെയും അതിനു മുകളിലുള്ളവരെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കും നിക്ഷേപങ്ങളില്‍നിന്ന് പലിശ ലഭിക്കുന്നവര്‍ക്കുമാണ് ഇളവ്.
രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കുന്നതെന്ന് ധന മന്ത്രി പറഞ്ഞു.
ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി, ടാക്‌സ് ഓഡിറ്റ് പരിധി പത്ത് കോടിയായി ഉയര്‍ത്തല്‍, നികുതി സമ്പ്രദായം സുതാര്യമാക്കല്‍ തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങളിലുണ്ട്.