ബജറ്റ് ദിനത്തില്‍ ഓഹരി വിപണികളില്‍ മുന്നേറ്റം; സെന്‍സെക്‌സില്‍ 400 പോയിന്റ് നേട്ടം
കേന്ദ്രബജറ്റ് പ്രഖ്യാപന ദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 59986ലും നിഫ്റ്റി 130 പോയിന്റ് ഉയര്‍ന്ന് 17790ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിംഗ് ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി.
എന്നാല്‍ അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളില്‍ 9 എണ്ണവും ഇന്ന് നഷ്ടത്തിലാണ്. ഇന്നലെ പ്രതിസന്ധികള്‍ക്കിടയിലും അദാനി ഗ്രൂപ്പിന് തുടര്‍ ഓഹരി വിപണിയില്‍ നേട്ടം ഉണ്ടാക്കിയിരുന്നു. 4 കോടി 55 ലക്ഷം ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. എന്നാല്‍ തുടര്‍ ഓഹരികള്‍ വാങ്ങിയത് ചെറുകിട നിക്ഷേപകരില്‍ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്.
ഓഹരിവിപണിയിലെ മാറ്റത്തിനൊപ്പം ഇന്ന് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായി. ഇന്ന് ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,275 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 200 രൂപ വര്‍ധിച്ച് 42,200 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,360 രൂപയാണ്.