കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവിലയില്‍
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെ വിലയില്‍ കുറവ് നിലനിര്‍ത്തി. ഇന്നലെയും ഇന്നും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. രണ്ട് ദിവസം കൊണ്ട് 680 രൂപ ഉയര്‍ന്നതിന് ശേഷമാണ് ഇന്നും ഇന്നലെയും മാറ്റമില്ലാതെ വില നിലനിര്‍ത്തുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,560 രൂപയാണ്.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4820 രൂപയാണ് വിപണിനിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് നിരക്ക്.
അതേസമയം കേരളത്തില്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 60 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.