Monday, January 6, 2025
National

മധുരയിൽ ഹിന്ദു മക്കൾ പാർട്ടി നേതാവിനെ വെട്ടി കൊന്നു

തമിഴ്‌നാട്ടിലെ മധുരയിൽ ഹിന്ദു മക്കൾ കച്ചി നേതാവിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. പാർട്ടിയുടെ ദക്ഷിണ ജില്ലാ ഉപാധ്യക്ഷൻ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾ ഒളിവിലാണ്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് കൊലപാതകം. ഇയാളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *