തെലുങ്ക് ദേശം പാർട്ടി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കാക്കിനടയിലെ പൊൽനാട്ടി ശേഷഗിരി റാവുവിനു നേരെയാണ് ആക്രമണമുണ്ടായത്.
വീട്ടിൽ, തീർത്ഥാടകന്റെ വേഷത്തിൽ എത്തിയ ആളാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നേതാവിൽ നിന്നും ഭിക്ഷ വാങ്ങിയ ശേഷം, കയ്യിൽ കരുതിയ അരിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ശേഷഗിരി റാവുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ആൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു.