ബെംഗളൂരുവിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയത്. 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സൗത്ത് ബെംഗളൂരുവിലെ കാമാക്ഷിപാളയ പൊലീസ് പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു വർഷമായി കുട്ടിയുടെ അമ്മയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. യുവതി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്യുന്നത്. ഇവർ ജോലിക്ക് പോകുമ്പോൾ പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്.
എന്നാൽ ചൊവ്വാഴ്ച രാത്രി കഞ്ചാവ് ലഹരിയിൽ 26 കാരനായ യുവാവ് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ജോലി കഴിഞ്ഞ് യുവതി വീട്ടിൽ എത്തിയതോടെയാണ് സംഭവം അറിയുന്നത്. യുവതി പൊലീസിനെ അറിയിക്കുകയും, കഞ്ചാവ് ലഹരിയിലായിരുന്ന പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.