മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.