Saturday, October 19, 2024
National

രാജ്യത്തെ സ്വയം പര്യാപ്തമാക്കും, ദീർഘ ദൃഷ്ടിയോടെ അവതരിപ്പിച്ച ബജറ്റ്: അമിത് ഷാ

 

ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദീർഘദൃഷ്ടിയോടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുമെന്നും അമിത് ഷാ പറഞ്ഞു

എന്നാൽ കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. എല്ലാ വിഭാഗങ്ങളെയും ബജറ്റിൽ അവഗണിച്ചു. ഉദ്യോഗസ്ഥ വിഭാഗത്തിനും മധ്യവർഗത്തിനും പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു

 

Leave a Reply

Your email address will not be published.