Sunday, January 5, 2025
Movies

സുശാന്ത് ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നുവെന്ന് കാമുകി റിയ ചക്രബർത്തി

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബർത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. താൻ തടഞ്ഞിരുന്നുവെങ്കിലും സുശാന്ത് അനുസരിച്ചില്ല. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് റിയയുടെ വെളിപ്പെടുത്തൽ

സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ചോദിച്ച് റിയക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ആയാണ് റിയയുടെ വെളിപ്പെടുത്തൽ. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകാരൻ ഗൗരവ് ആര്യയുമായി താൻ ഇടപാട് നടത്തിയെന്ന ആരോപണം റിയ നിഷേധിച്ചു

താനൊരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. അവസാന ദിവസങ്ങളിൽ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായിരുന്നു. ഇത് തന്നെയും ബാധിച്ചു. കൗൺസിലിംഗിന് വിധേയനാകാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. സഹോദരി വരുന്നുണ്ടെന്നും ഫ്‌ളാറ്റ് വിട്ട് പോകാനും ജൂൺ 8ന് തന്നോട്ട് ആവശ്യപ്പെട്ടു. ഈ പെരുമാറ്റം തന്നെ വേദനിപ്പിച്ചു

ജൂൺ 9ന് സുശാന്തിനെ വാട്‌സാപ്പിൽ നിന്ന് ബ്ലോക്ക് ചെയ്തു. എന്നാൽ സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണം റിയ നിഷേധിച്ചു. സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *