സുശാന്ത് സിംഗിന്റെ മരണം: സിബിഐ അന്വേഷണത്തിനെതിരെ റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി തള്ളി
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും ഏറ്റെടുക്കാൻ സിബിഐയോട് സുപ്രീം കോടതി നിർദേശിച്ചു
എല്ലാ രേഖകളും സിബിഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ സിബിഐക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയാണ് റിയ. സുശാന്തിന്റെ കുടുംബം റിയക്കെതിരെ രംഗത്തുവന്നിരുന്നു. ബീഹാർ പോലീസും റിയക്കെതിരെ കേസെടുത്തിട്ടുണ്ട്
സാമ്പത്തിക നേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെയാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിച്ചതിന് റിയക്കെതിരെ കേസെടുത്തിരുന്നു