Monday, January 6, 2025
Movies

സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും; കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനം. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ബീഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

മുഖ്യമന്ത്രി നിതീഷ് കുമാറാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നേരത്തെ സുശാന്തിന്റെ കുടുംബം മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് സുശാന്തിന്റെ കുടുംബം തന്നോട് പറഞ്ഞെന്നും സിബിഐ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറുന്ന വിവരം സുപ്രീംകോടതിയെ അറിയിച്ചത്. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ഇതിന് മുമ്പ് റിയക്കെതിരേയും സിശാന്തിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.
സുശാന്തിനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. മുംബൈ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിയക്ക് വിഷാദ രോഗമുണ്ടെന്നും പറഞ്ഞിരുന്നു.

അതിനിടെ മുംബൈ പൊലീസിന് ഫെബ്രുവരിയില്‍ അയച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ദൃശ്യങ്ങളും സുശാന്തിന്റെ കുടുംബം പുറത്ത് വിട്ടു. അദ്ദേഹത്തിന്റെ ജീവന്‍ അഏപകടത്തിലാണെന്ന് കാണിച്ചായിരുന്നു ഈ സന്ദേശം. ഊ വര്‍ഷം ഫെബ്രുവരി 25 നായിരുന്നു ഈ ചാറ്റ് നടന്നത്. ഇക്കാര്യങ്ങള്‍ മുംബൈ പൊലീസിനെ മുമ്പ് തന്നെ അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ കഴിയില്ലാന്ന് സുശാന്തിന്റെ കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *