ദൃശ്യം 2 യുഎഇയിൽ തീയറ്റർ റിലീസിന് ഒരുങ്ങുന്നു
സിംഗപ്പൂരിന് പിന്നാലെ മോഹൻലാൽ ചിത്രം ദൃശ്യം 2 യുഎഇയിലും തീയറ്റർ റിലീസിനൊരുങ്ങുന്നു. ജൂലൈ 1 നാണ് യുഎഇയിൽ ചിത്രം റിലീസ് ചെയ്യുന്നത്. ഫാർസ് ഫിലിം ഗ്രൂപ്പ് ആണ് യുഎഇയിൽ ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിനൊപ്പം സിംഗപ്പൂർ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം സിംഗപ്പൂരിൽ ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.