മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്; തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് വഴി അറിയിച്ചു.
കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും അന്യ സംസ്ഥാനങ്ങളിലും ചിത്രം റിലീസിനെത്തും. ഈ സമയം മറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസ് വഴി സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാനാണ് ശ്രമം. മെയ് 31ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടി വെച്ചത്.