മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനലിലൂടെ റിലീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ തുടർന്ന് ചിത്രം ഒടിടി റീലീസ് ആയി എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ചാനൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റിൽ ഓണച്ചിത്രമായാകും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എത്തുക. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ചിത്രം നേരിട്ട് ടെലിവിഷൻ ചാനലിലൂടെ റിലീസ് ചെയ്യുന്നത്.
അമേരിക്കൻ യുവതിയും മലയാളി യുവാവും ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കൻ നടി ഇന്ത്യ ജാർവിസാണ് നായിക. ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.