ശാസ്ത്രത്തിൽ വിശ്വസിക്കൂ: വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി
വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ എടുക്കാൻ മടിക്കരുത്. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. 90 വയസ്സിന് മുകളിൽ പ്രായമുള്ള തന്റെ മാതാവ് പോലും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു
ശാസ്ത്രത്തെ വിശ്വസിക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കുക. ഞാൻ രണ്ട് ഡോസ് വാക്‌സിനും എടുത്തു. എന്റെ മാതാവും രണ്ട് ഡോസ് വാക്‌സിൻ എടുത്തു. വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്.
വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ കൊവിഡിൽനിന്ന് സുരക്ഷ നേടാനാകൂ എല്ലാവരും വാക്‌സിൻ എടുത്തുവെന്ന് ഉറപ്പാക്കണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മോദി പറഞ്ഞു