Tuesday, January 7, 2025
Movies

സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു

 

പ്രമുഖ സംവിധായകൻ കെ എസ് സേതുമാധവൻ(94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെ സി ഡാനിയൽ പുരസ്‌കാരം അടക്കം നേടിയ സംവിധായകനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്

2009ലാണ് സിനിമാ രംഗത്തിന് നൽകിയ സമഗ്രസംഭാവനക്ക് അദ്ദേഹത്തിന് ജെ സി ഡാനിയൽ പുരസ്‌കാരം നേടുന്നത്. ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴികനേരം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *