Saturday, October 19, 2024
Movies

സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി

ന്യൂഡൽഹി: സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഷൂട്ടിംഗ് മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിച്ചാവണമെന്നും നിര്‍ദേശം.സന്ദർശകരോ കാഴ്ചക്കാരോ ഷൂട്ടിംഗ് ലൊക്കേഷനിൽ പാടില്ല. സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനും സെറ്റിൽ സൗകര്യം വേണമെന്നും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.

സെറ്റിനുള്ളിൽ തുപ്പാൻ പാടില്ല, കൂടാതെ സെറ്റിൽ ആരെങ്കിലും രോഗ ബാധിതനായാൽ ഉടൻ അണുനശീകരണം നടത്തണം. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ ഐസൊലേറ്റ് ചെയ്യണമെന്നും മന്ത്രി.സെറ്റിലുള്ള അഭിനേതാക്കൾ ഒഴികെയുള്ളവർ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈയിലിസ്റ്റ് തുടങ്ങിയവർ പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിനുള്ളവർ മാത്രം ലൊക്കേഷനിൽ എത്തിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.