മോശം കാലാവസ്ഥ :പെട്ടിമുടിയിൽ തെരച്ചിൽ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു
ഇടുക്കി: മോശം കാലാവസ്ഥയെ തുടർന്നു പെട്ടിമുടിയിൽ രണ്ടു ദിവസത്തേക്ക് തെരച്ചിൽ നിർത്തി വച്ചു.മോശം കാലാവസ്ഥയും വനമേഖലയിൽ തെരച്ചിൽ നടത്താനുള്ള അസൗകര്യവുമാണ് തിരിച്ചടിയാകുന്നത്.
നാളെ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് തുടർന്നുള്ള തിരച്ചിൽ ഏത് രീതിയിൽ വേണമെന്ന രൂപരേഖ തയ്യാറാക്കും. ഇതിന് ശേഷമാകും തെരച്ചിൽ പുനഃരാരംഭിക്കുക. മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ദുരന്തത്തിൽപ്പെട്ട അഞ്ചുപേരെ ഇനി കണ്ടെത്താനുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത്