Wednesday, January 8, 2025
Kerala

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ അനുമതി നൽകണം; സർക്കാർ സുപ്രീം കോടതിയിൽ

പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തിൽ തൽസ്ഥിതി തുടരണമെന്ന ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചിന്റെ മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്

അപകാതകൾ നിറഞ്ഞ നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷമായി പാലം അടഞ്ഞുകിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചതാണ്. കോടതി നടപടികളെ തുടർന്ന് നിർമാണം വൈകുകയാണ്.

കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത കുരുക്കുണ്ടാകും. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *