Monday, January 6, 2025
Movies

ഷെയ്ൻ നിഗം നായകനാവുന്ന വെയിൽ ചിത്രത്തിൻ്റെ ട്രെയിലർ ചിങ്ങം ഒന്നിന്

ഷെയ്ന്‍ നിഗം നായകനാകുന്ന ‘വെയില്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചിങ്ങം ഒന്നിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ ഏഴു മണിക്ക് ട്രെയ്‌ലര്‍ റിലീസ് ചെയ്യും.

”സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റു.. ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രൈലെര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിര്മയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക.. സ്‌നേഹത്തോടെ” എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നവാഗതനായ ശരത് മേനേന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഷാസ് മുഹമ്മദ് ഛായാഗ്രഹണവും പ്രദീപ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് വെയില്‍ പൂര്‍ത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷെയ്ന്‍ മുടി മുറിച്ചത് വിവാദത്തിലായിരുന്നു. ജൂണിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായ വിവരം ജോബി ജോര്‍ജ് അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *