ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. ഫഹദിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു