Tuesday, January 7, 2025
KeralaMovies

ഭാമയുടെ കൂറുമാറ്റം; രൂക്ഷവിമർശനവുമായി റിമയും രമ്യാ നമ്പീശനും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം

രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

സത്യം വേദനിപ്പിക്കും. എന്നാൽ ചതി. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇര അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥ്യമാണ്. സത്യം ജയിക്കും. അതിജീവിച്ചവർക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും. അവൾക്കൊപ്പം

റിമയുടെ പോസ്റ്റ്

അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത മൊഴി മാറ്റിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണെന്ന് നമുക്കറിയാം. അതും വേദനിപ്പിക്കുന്നു

നാല് പേർ അവരുടെ പ്രസ്താവന മാറ്റിയത് കണ്ടുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ്, ഭാമ, ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് നാണക്കേടാണ്.

Leave a Reply

Your email address will not be published. Required fields are marked *