Monday, January 6, 2025
NationalTop News

പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്ക് കൊവിഡ്; രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും രോഗം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ലോക്സഭ എംപിമാരാണ്. ഇതില്‍ 12 പേരും ബിജെപി എംപിമാരാണ്. ഇതിനുപുറമെ പാര്‍ലമെന്‍റിലെ തന്നെ 60-ഓളം സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *