രണ്ടു ദിവസം കൊണ്ട് 100 കോടി കടന്ന് അല്ലു അർജുന്റെ പുഷ്പ
ബോക്‌സ് ഓഫീസിൽ തരംഗമായി അല്ലു അർജുൻ നായകനായ സുകുമാർ സംവിധാനം ചെയ്ത തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രം ‘പുഷ്പ’. കോവിഡ് പ്രതിസന്ധിയിലാക്കിയ ഇന്ത്യൻ സിനിമാ മേഖലയുടെ ഉയിർത്തെഴുന്നേൽ്്പ്പിന്റെ പ്രതീകം കൂടി മാറിയിരിക്കുകയാണ് പുഷ്പ. കോവിഡ് മൂലം തീയറ്ററിലിറങ്ങിയ ചിത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ.
ഇപ്പോൾ രണ്ടു ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ് പുഷ്പ. ആദ്യ രണ്ടു ദിനംകൊണ്ട് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് 116 കോടി രൂപയാണ് പുഷ്പ നേടിയതായി ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു. ഹോളിവുഡ് ചിത്രമായ സ്‌പൈഡർമാൻ നോ വേ ഹോമിനെയും പിന്തള്ളിയാണ് ചിത്രത്തിന്റെ കുതിപ്പ്.