ചൈനയിൽ പാലം തകർന്ന് നാല് മരണം
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്ന് വീണ് നാല് മരണം. എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
പുലർച്ചെ 3.36 ഓടെയായിരുന്നു അപകടം. അപകടസമയം ആളുകൾ പാലത്തിൽ ജോലി ചെയ്യുകയായിരുന്നു. കൂടാതെ 3 ട്രക്കുകൾ പാലത്തിലുണ്ടായിരുന്നു. മേൽപ്പാലത്തിന് താഴെ ഉണ്ടായിരുന്ന ഒരു കാർ പൂർണമായും തകർന്നു. അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എക്‌സ്‌പ്രസ് വേയുടെ ടു-വേ ഗതാഗതം അടച്ചതായി പ്രവിശ്യാ ഗതാഗത പൊലീസ് വകുപ്പുകളെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു.