Sunday, January 5, 2025
Movies

ഉത്സവപ്രതീതി ഉണര്‍ത്തി ‘അണ്ണാത്തെ’ ടീസര്‍; ചര്‍ച്ചയായി രജനിയുടെ മറ്റ് സിനിമകളിലെ സാമ്യം

 

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്.

സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.

പേട്ട എന്ന സിനിമയ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. രജനികാന്തിന്റെ 168-ാമത്തെ ചിത്രം കൂടിയാണിത്. ഹൈദരബാദില്‍ കോവിഡ് രാത്രി കര്‍ഫ്യുവിനിടെയിലും അണ്ണാത്തെയുടെ ചിത്രീകരണം നടന്നിരുന്നു. രാത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങി പൊലീസ് നിയന്ത്രണത്തിലായിരുന്നു ഷൂട്ടിംഗ്.

Leave a Reply

Your email address will not be published. Required fields are marked *