മാസ് കൂളായി സൂപ്പർ സ്റ്റാർ; രജനികാന്തിന്റെ അണ്ണാത്തെ ഫസ്റ്റ് ലുക്ക് പുറത്ത്
സിരുത്തെ ശിവയുടെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദീപാവലി റിലീസായി നവംബർ നാലിനാണ് ചിത്രം തീയറ്ററിലെത്തുന്നത്. നയൻ താരയാണ് ചിത്രത്തിലെ നായിക
ദർബാറിന് ശേഷം നയൻ താര വീണ്ടും രജനിയുടെ നായികയായി എത്തുകയാണ്. പടയപ്പ, അരുണാചലം മോഡലുള്ള ചിത്രമാകും അണ്ണാത്തെ എന്നാണ് സൂചന. കീർത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.