എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഗീതജ്ഞന്‍ എസ് പി
ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് പിബിയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റിയത്