എസ് പി ബിയുടെ നില അതീവ ഗുരുതരം; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനില സൂചിപ്പിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറങ്ങും.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയാണ്,
എസ്.പി.ബിയ്ക്ക് സാദ്ധ്യമായ വൈദ്യസഹായമെല്ലാം നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്. പ്രശസ്ത നടൻ കമൽഹാസൻ ആശുപത്രിയിലെത്തി മടങ്ങി
ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ഓടെയാണ് ആരോഗ്യനില തീർത്തും വഷളായി.