തലക്കാവേരി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ മൂന്നായി
തലക്കാവേരി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്.
കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.