Thursday, January 9, 2025
Wayanad

വയനാട്ടിൽ 48 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

വിദേശത്തുനിന്ന് എത്തിയവര്‍ (2 പേര്‍): യു.എ.ഇയില്‍ നിന്നു തിരിച്ചെത്തിയ കമ്പളക്കാട് സ്വദേശിനി (27), ഖത്തറില്‍ നിന്നെത്തിയ വൈത്തിരി സ്വദേശി(21).

ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍ (5 പേര്‍): മൈസൂരില്‍ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശിനി (22), ബാംഗ്ലൂരില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (33), ഉന്‍സൂരില്‍ നിന്നെത്തിയ എടവക സ്വദേശിനി (21), തമിഴ്‌നാട്ടില്‍നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശിനി (30), ബാംഗ്ലൂരില്‍ നിന്നെത്തിയ പുതുശ്ശേരി സ്വദേശി (33).

സമ്പര്‍ക്കം വഴി (39 പേര്‍): വാളാട് സമ്പര്‍ക്കത്തിലുള്ള പുരുഷന്‍മാര്‍ 8, സ്ത്രീകള്‍ 6, ഒരു കുട്ടി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ 5, സ്ത്രീകള്‍ 3, ഒരു കുട്ടി.
ചൂരല്‍മല സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ (73, 37), സ്ത്രീ (44), മാനന്തവാടി സമ്പര്‍ക്കത്തിലുളള ദ്വാരക സ്വദേശികള്‍ പുരുഷന്മാര്‍ (52, 27), സ്ത്രീകള്‍ (48, 21), കുട്ടി (11),
കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (60), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), നല്ലൂര്‍നാട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുളള മീനങ്ങാടി സ്വദേശിനി(40), വെങ്ങപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (36), വെങ്ങപ്പള്ളി സ്വദേശി(37), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ചെത്തിയ കാരക്കാമല സ്വദേശി(23), മേപ്പാടിസ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഒരു വിദ്യാര്‍ഥി.

ഉറവിടം വ്യക്തമല്ലാത്തവര്‍ (2 പേര്‍): മാനന്തവാടി പുതിയേടം കോളനി നിവാസി (21), കമ്മന സ്വദേശി (30).

20 പേര്‍ക്ക് രോഗമുക്തി:

വാളാട് സ്വദേശികളായ 13 പേര്‍, രണ്ട് അമ്പലവയല്‍ സ്വദേശികള്‍, ചെറ്റപ്പാലം, മുണ്ടക്കുറ്റി, തൃശ്ശിലേരി, ബത്തേരി, പനമരം എന്നീ സ്ഥലങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *