Thursday, January 23, 2025
Movies

സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക്; സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു

 

‘മധുരം ജീവാമൃതബിന്ദു’ എന്ന ചിത്രത്തിലൂടെ  വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ  ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു

വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു സൈന, സിനിമ ആസ്വാദകർക്കായി  ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമാണത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്

13 ഒക്ടോബർ 2021: വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ് ആയി കാലെടുത്തുവക്കുന്നു.1985 ൽ ഓഡിയോ- വീഡിയോ കാസറ്റുകളുടെ ബിസിനസ്സുമായി വ്യവസായ മേഖലയിലേക്ക് കാലെടുത്തുവച്ച സൈന ഇന്ന് വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു. “കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സിനിമയ്ക്ക്  വേണ്ടി പ്രവർത്തിച്ചു വരുന്ന ഞങ്ങളുടെ കമ്പനി ഇതുവരെ  സഞ്ചരിച്ചിട്ടില്ലാത്ത  ഒരു പാതയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.  സിനിമ ആസ്വാദകർക്കായി  ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകൾ നൽകണം  എന്നതാണ്  ഈ സംരംഭത്തിന്റെ  ലക്ഷ്യം“, എന്ന് സൈനയുടെ സ്ഥാപകൻ ശ്രീ. പി എം ബാവയുടെ മകൻ ആഷിഖ് അഭിപ്രായപ്പെട്ടു.

ഇഷ്ട്ടപെട്ട സിനിമകൾ കാസെറ്റിൽ കാണുന്ന കാലഘട്ടം മുതൽ മലയാളികൾക്ക് സുപരിചിതമായ പേരാണ് സൈന. കാലത്തിനനുസരിച്ചു സാങ്കേതികവിദ്യകൾ മാറിവന്നപ്പോൾ അതിനനുസരിച്ചു വ്യവസായങ്ങളിൽ കാലാനുസരണമായ മാറ്റങ്ങൾ വരുത്തിയ ഒരു ബ്രാൻഡ് ആണ് സൈന. ഇന്ന് സാങ്കേതികവിദ്യകൾ സിനിമയെ ഒ ടി ടി പ്ലാറ്റുഫോമുകളിൽ എത്തിച്ചപ്പോൾ സൈന പ്ലേ എന്ന`ഒ ടി ടി പ്ലാറ്റുഫോമുമായി സൈന രംഗത്തെത്തി. 1980 ൽ  നിന്നും പിൻവാങ്ങാതെ കാലത്തിനനുസരിച്ച് മാറിയ വളരെ ചുരുക്കം ബ്രാൻഡുകളിൽ ഒന്നാണ് സൈന.  മൂന്നു പതിറ്റാണ്ടിൽപരം ഉള്ള അനുഭവ സമ്പത് തീർച്ചയായും ഈ സംഭരംഭത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സിനിമ മേഖലക്ക് തന്നെ മുതൽകൂട്ടാവുന്ന ക്രിയാത്മകമായ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സൈന നിർമാണ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് . കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറായ ആഷിഖ് ബാവയാണ് മധുരം ജീവാമൃതബിന്ദു എന്ന ചിത്രത്തിലെ നിർമാതാക്കളിൽ ഒരാൾ.

ഷംസു സായ്ബാ, അപ്പു എൻ ഭട്ടതിരി, പ്രിൻസ് ജോയ്, ജെനിത് കച്ചപ്പിള്ളി  എന്നീ സംവിധായകരുടെ നാല് വ്യത്യസ്ത സിനിമകളുടെ സമാഹാരമാണ്  മധുരം ജീവാമൃതബിന്ദു. സിനിമ അതിന്റെ  ചിത്രീകരണ ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *