Monday, January 6, 2025
Movies

മേജർ സന്ദീപ് ഉണ്ണികൃഷ്ണറ്നെ ജീവിതം പറഞ്ഞ് ‘മേജർ’, വീഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണറ്നെ ജീവിതം സിനിമയാകുന്നു. ‘മേജർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദിവി ശേഷ് ആണ് നായകനാകുന്നത്. സന്ദീപിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വീഡിയോ സിനിമയുടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചു. സന്ദീപിനോടുള്ള ആദരവിന്റെ അടയാളമായി അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കുന്നതിന് ഒരു മൈക്രോ സൈറ്റും ആരംഭിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സൈറ്റിൽ പങ്കുവയ്ക്കും.

ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്‌ൻമെൻറ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ സന്ദീപിന്റെ ചരമ വാർഷികത്തിൽ മേജർ ബിഗിനിംഗ്‌സ് എന്ന പേരിൽ വീഡിയോ പുറത്തുവിട്ടിരുന്നു.
2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.നവംബർ 27 നായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈയിൽ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടത്. 2008 ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കാമാൻഡോയാണ് മേജർ ഉണ്ണികൃഷ്‌ണൻ. പരിക്കുപറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണൻ ജനിച്ചത് .2021 ൽ സിനിമ ലോകവ്യാപകമായി സമ്മർ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിൽ ശോഭിത ധൂലി പാല, സെയ്‌ മഞ്ജരേക്കർ, പ്രകാശ് രാജ് , രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *