Monday, January 6, 2025
National

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 14 കാരി ഡൽഹി ഹൈക്കോടതിൽ

ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് 14 കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 16 ആഴ്ചത്തെ ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാണ് ആവശ്യം. ബുധനാഴ്ച ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ചിന് മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവിവാഹിതയാണെന്നും, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ നിന്നാണ് ഗർഭധാരണം ഉണ്ടായതെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പൊലീസിൽ അറിയിക്കാതെ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ അമ്മയാണ് ഹർജി സമർപ്പിച്ചത്.

കുട്ടിയെ വളർത്താൻ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ല. ഗർഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളർത്തും. ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പ്രത്യേകിച്ച് എയിംസിൽ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗർഭധാരണം അവസാനിപ്പിക്കാൻ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികൾ, രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾ, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ എന്നിവർക്ക് സർക്കുലർ/വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *