നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം: കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം,കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കടുത്ത പനിയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍.
ൽവൻ, കോബ്ര, സംവിധായകൻ പാ രഞ്ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുൾപ്പെടെ നിരവധി സിനിമകൾ വിക്രമിന്റെ പൈപ്പ് ലൈനിൽ ഉണ്ട്, അവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തന്റെ മകനും നടനുമായ ധ്രുവ് വിക്രം നായകനായി അഭിനയിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിൽ അദ്ദേഹം അടുത്തിടെ അഭിനയിച്ചു.