പ്രചാരണ യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രിയില്‍
കോട്ടയം: തിരഞ്ഞെടുുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ മെഡിക്കല്‍ കോളജ് ജങ്ഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.