ദേഹാസ്വാസ്ഥ്യം: മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രി ഇന്ന് സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ രക്തസമ്മർദം ഉയർന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു.