Thursday, April 10, 2025
Movies

സുശാന്ത് വിഷയത്തിൽ റിയയെ വേട്ടയാടുന്നത് വേദനാജനകം: വിദ്യാ ബാലൻ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തിന് ശേഷം വലിയ വിമർശനങ്ങളാണ് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ റിയാ ചക്രവര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് തുറന്നുപറഞ്ഞ് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻനിര നായികമാരിലൊരാളായ വിദ്യാ ബാലന്‍.

അകാലത്തിലുളള സുശാന്തിന്റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് കാണുമ്പോൾ ഒരു സ്ത്രീ എന്ന നിലയില്‍ വേദനയുണ്ട്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. വിദ്യാ ബാലൻ പറയുന്നു.

നിയമം നടപ്പാക്കാന്‍ അനുവദിക്കണം. വിധിന്യായങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളോട് നമുക്ക് കുറച്ച് ബഹുമാനം കാണിക്കാം. നിയമം അതിന്റെ വഴിയ്ക്ക് തീരുമാനം എടുക്കട്ടെ. വിദ്യാ ബാലന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *