Monday, January 6, 2025
Movies

വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്.

ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്‍റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു.

സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *