ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് ; സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് എന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി.ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദർശനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സൈന്യത്തിന്റെ ധൈര്യമാണ് രാജ്യത്തിന്റെ ശക്തി. രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. ആരെയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. നിങ്ങൾ കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തിന് മുന്നിൽ കാണിക്കുന്നു. ഗാൽവനിൽ വൃരമൃത്യു വരിച്ചവരെ കുറിച്ച് രാജ്യമൊന്നാകെ സംസാരിക്കുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
നിങ്ങളുടെ വീര്യമെന്താണെന്ന് ശത്രുക്കൾ കണ്ടു. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാകില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാൻ വേണ്ടത്. ഓടക്കുഴലൂതുന്ന കൃഷ്ണനെയും സുദർശന ചക്രമേന്തിയ കൃഷ്ണനെയും ഒരേ സമയം ആരാധിക്കുന്നവരാണ് നമ്മളെന്നും മോദി പറഞ്ഞു.