Tuesday, January 7, 2025
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.

ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *