കണ്ണൂർ പയ്യാമ്പലത്ത് ഹോട്ടലുടമ കുത്തേറ്റ് മരിച്ചു; രണ്ട് പേർ പിടിയിൽ
കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടലുടമ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രി ആയിക്കര മത്സ്യമാർക്കറ്റിന് അടുത്ത് വെച്ചാണ് കൊലപാതകം നടന്നത്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.