Monday, January 6, 2025
Wayanad

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജില്ലയിൽ ഒട്ടാകെ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് ഇന്ന് അവധി. എന്നാൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധിയുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പനമരം ​ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്

രണ്ട് മാസക്കാലമായി വയനാട്ടിൽ 20 അം​ഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി – ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. നിലമ്പൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *